മം​ഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; നിലമ്പൂർ സ്വദേശി അഭിൻ അറസ്റ്റിൽ

മം​ഗലാപുരം: മം​ഗളൂരുവിൽ പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം.  സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പോലീസ് പിടികൂടി.  മംഗളൂരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്.  കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥിനികൾക്ക്  നേരെയാണ് ആക്രമണം  ഉണ്ടായത്.  പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും.  പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്.  അഭിൻ ലക്ഷ്യമിട്ടത് ഒരു പെൺകുട്ടിയെ ആയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*