പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*