സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കും: വനിതാ കമ്മീഷന്‍

കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കുമെന്നറിയിച്ച് വനിതാ കമ്മീഷന്‍. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചതായും കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോടെ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു.

സുരേഷ് ഗോപിയുടെ മാപ്പുപറയല്‍ തുറന്നുള്ള മാപ്പ് പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. പരാതി നല്‍കും എന്ന് പറഞ്ഞതിനാലാണ് കമീഷന്‍ സ്വമേധയാ ഇടപെടാതിരുന്നത്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമീഷന് പരാതി നല്‍കിയിരുന്നു. വനിത കമീഷന്‍ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല ഇതെന്നും സംഭവത്തിൽ ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*