ഗവൺമെൻ്റ് ശരിയുടെ പക്ഷത്ത്; എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി, ടിപി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മത നിരപേക്ഷ നിലപാടാണ് മുന്നണിക്ക്, ശരിയുടെ പക്ഷത്താണ് ഗവൺമെൻ്റ് തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ ഇടതുമുന്നണി എന്നും എതിർത്തിട്ടുണ്ട് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല, വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്, ജി സുധാകരൻ്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. എൻസിപിയിലെ പ്രശ്നം പരിഹരിക്കേണ്ടത് എൻസിപിയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാറ്റം ഇടതുമുന്നണിയുടെ മുന്നിൽ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇടത് മുന്നണി നല്ല നിലയിൽ നേരിടും ഇക്കാര്യങ്ങൾ സംഘടനാപരമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*