
നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്.
തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ എത്തി നിൽക്കുകയാണ് ദീപക് പറമ്പോലിൻ്റെ അഭിനയ ജീവിതം. ‘ഞാന്‍ പ്രകാശന്‍’ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലാണ് അപര്‍ണ ആദ്യമായി അഭിനയിക്കുന്നത്.
View this post on Instagram
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച അഭിനയം കാഴ്ച വെച്ചിരുന്നു. ‘ആദികേശവ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അപർണ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘സീക്രട്ട് ഹോം’ ആണ് അപർണയുടെ ഒടുവിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം.
Be the first to comment