നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായിരുന്ന മനോജ് കുമാര്‍ അന്തരിച്ചു. 87 വയസായിരുന്നു. 2015ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം നേടിയിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

60ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചിലതിന്റെ ചിത്ര സംയോജനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചത്. ദേശ ഭക്തി സിനിമകളിലൂടെയാണ് അദ്ദേഹം എന്നും പ്രേക്ഷകരുടെ ഇടയില്‍ ഓര്‍മിക്കപ്പെടുന്നത്. ക്രാന്തി, പൂരബ് ഓര്‍ പശ്ചിം എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. തൊണ്ണൂറുകള്‍ക്ക് ശേഷം അദ്ദേഹം സജീവമായി സിനിമ മേഖലയില്‍ ഉണ്ടായിരുന്നില്ല.

ഇന്ന് പാകിസ്താന്റെ ഭാഗമായ അബോട്ടബാദിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് 10ാം വയസില്‍ ദില്ലിയിലേക്ക് എത്തി. ഹരികൃഷ്ണകുമാര്‍ ഗോസ്വാമി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ദിലീപ് കുമാറിന്റെ ആരാധകനായിരുന്ന മനോജ് അദ്ദേഹത്തിന്റെ ശബ്ദമെന്ന സിനിമിലെ കഥാപാത്രത്തിന്റെ സ്വയം സ്വീകരിക്കുകയായിരുന്നു. മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം, നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ എന്നിവ നേടിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*