നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

സമീപകാലത്തെ നിരവധി ചിത്രങ്ങളിലെ ഹാസ്യരസപ്രധാനമായ റോളുകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടി ഹരീഷിന്‍റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*