സിനിമയിൽ ‘ശക്തികേന്ദ്ര’മില്ല, സമൂഹത്തിലെ എല്ലാ നന്മ,തിന്മകളും സിനിമയിലുമുണ്ട്; മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമയെന്നും മമ്മൂട്ടി.

സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടതെന്ന് വിശ്വസിക്കുന്നതിനാലാണ് ഇത്രയും നാൾ പ്രതികരിക്കാതിരുന്നതെന്നും മമ്മൂട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*