ദേഹാസ്വസ്ഥ്യം; നടൻ മാമുക്കോയ ആശുപത്രിയിൽ

മലപ്പുറം: നടൻ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മത്സരത്തിനു മുന്നോടിയായി മാമുക്കോയ മൈതാനത്ത് എത്തിയിരുന്നു. ആരാധകർ ചുറ്റും കൂടി ഫോട്ടോയെടുത്തു. അതിനിടയിൽ ശരീരം വിയർത്ത് തളർച്ചയുണ്ടായതിനെത്തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

നിലവിൽ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടിലാണ് ഉള്ളത്. കുടുംബാംഗങ്ങൾ കോഴിക്കോട്ടുനിന്ന് എത്തിയശേഷം അവരുമായി ആലോചിച്ച് നിലവിൽ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*