
കൊൽക്കത്ത: മുതിർന്ന നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ പത്തരയോടെ താരത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നാണ് റിപ്പോർട്ടുകൾ.
അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ പത്മഭൂഷൺ പുരസ്കാരം മിഥുൻ ചക്രബർത്തിക്ക് ലഭിച്ചിരുന്നു. സുമൻ ഘോഷിന്റെ സംവിധാനത്തിൽ 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രബർത്തി ഒടുവിൽ അഭിനയിച്ചത്.
Be the first to comment