
മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. എം.രവീന്ദ്രൻ നായരെന്നാണ് യഥാർഥ പേര്. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.
Be the first to comment