നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

ലഹരി ഉപയോഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തുക. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഒടുവിലാണ് കേസ് എടുത്തത്. ഡ്രഗ് ഡീലർ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് മൊഴി നൽകി. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു.

ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ ലഹരി കേസിൽ അറസ്റ്റിലാകുന്നത്. ഇതിൽ ആദ്യത്തേത് 2014 ലെ കൊക്കെയ്ൻ കേസായിരുന്നു. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം എഫ്ഐആർ ഇടുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു.ഷൈൻ നൽകിയ മൊഴികൾ വിശ്വസനീയമല്ലെന്ന് നോർത്ത്പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗം ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാകും അറസ്റ്റ് ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*