നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; മോഡൽ തനൂജയാണ് വധു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡൽ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. വിവാഹം ഈ വർഷം തന്നെയുണ്ടാകും. വിവാഹ നിശ്ചയ സ്പെഷ്യൽ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്.

പിങ്ക്, വെള്ള കോംബോയിലാണ് ഇവരുടെ വിവാഹ നിശ്ചയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ആദ്യമായി ഇരുവരും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെയാണ് ഷൈൻ-തനൂജ പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്’ എന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ പരിപാടിയിൽ പറഞ്ഞതോടെ ഇത് ആരാധകരും ഉറപ്പിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*