
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. തെലുങ്ക് സിനിമാ രംഗത്താണ് വിജയ് തന്റെ അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും കുട്ടികൾ അടക്കം വിലിയൊരു വിഭാഗം ഫാൻസിനെ വിജയ് ആകർഷിച്ചു. രണ്ട് വിദ്യാർത്ഥിനികളായ ഫാൻസുമായുള്ള വിജയിയുടെ ഇടപെടലാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വിജയ് തങ്ങളുടെ റീലിൽ കമന്റിടണം എന്ന രീതിയിൽ രണ്ട് പെൺകുട്ടികളുടെ പോസ്റ്റാണ് വൈറലായത്. ഹർഷിദ റെഡ്ഡി പ്രൊഫൈലിൽ നിന്നാണ് രണ്ട് പെൺകുട്ടികൾ റീൽ ഇട്ടത്. അതിൽ എഴുതിയിരിക്കുന്നത് അങ്ങനെയാണ് ‘വിജയ് ദേവരകൊണ്ട ഈ വീഡിയോയിൽ കമൻറ് ഇട്ടാൽ ഞങ്ങൾ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും!’.
റീൽസ് വൈറലായതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ കമൻറ് എത്തി. ‘90% നേടൂ, ഞാൻ നിങ്ങളെ നേരിൽ വന്ന് കാണും’ എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. ഇതോടെ ഈ റീൽ വൈറലായി. എന്തായാലും വിജയിയുടെ ആരാധകരോടുള്ള കരുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് റീൽസിന് കമന്റുമായെത്തിയത്.
Be the first to comment