നടൻ വിശാഖ് നായർ വിവാഹിതനായി

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു.ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങൾ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുത്തൻ പണം, ചങ്ക്സ്, മാച്ച് ബോക്സ്, ചെമ്പരത്തി പൂ, ചിരി, ഹൃദയം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*