നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മുതൽ നടൻ്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ടിൽ ന്യൂഡ് വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

സംഭവത്തിൽ വിഷ്‌ണു സൈബർ പോലീസിന് പരാതി നൽകിയിട്ടുണ്ട്. അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് താരം അറിയിച്ചു. അതിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും വരേണ്ട. അതിന് താൻ ഉത്തരവാദിയല്ല എന്ന് വിഷ്‌ണു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*