‘മോഹൻലാലിന്റെ രാജി ഞെട്ടിച്ചു, സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് വരണം’ ;ശ്വേതാ മേനോൻ

മോഹൻലാല്‍ അടക്കമുള്ള അമ്മ സംഘടനയുടെ ഭരണസമിതി കൂട്ടരാജി ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ പറഞ്ഞു. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്‍റായി വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു. ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് സല്യൂട്ട് ചെയ്യുകയാണെന്ന് ശ്വേത മേനോൻ പറഞ്ഞു.മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്‍റായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു.

മെല്ലെ മെല്ലെ അമ്മ സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം. മോഹൻലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവൻ രാജിവെച്ചത് ഞെട്ടിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി.

ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്‍റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹൻലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിത്. പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്‍റാകണമെന്ന ആഗ്രഹം നേരത്തെ പറ‍ഞ്ഞിരുന്നുവെന്നും ശേത്വ മേനോൻ പറഞ്ഞു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*