
ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് നെടുംകണ്ടം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ച് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കൾ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ.
Be the first to comment