നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കൂ ; അറിയാം ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചെറുനാരങ്ങ കൊണ്ടുള്ള വെള്ളം കുടിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്.  നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ആരോഗ്യ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. രാവിലെ വെറും വയറ്റില്‍ നാരങ്ങാ- മഞ്ഞള്‍ വെള്ളംതാ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനം 

ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ- മഞ്ഞള്‍ വെള്ളം സഹായിക്കും. നെഞ്ചെരിച്ചില്‍, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാന്‍ ഇത് സഹായിക്കും. 

രോഗ പ്രതിരോധശേഷി

ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

നിര്‍ജ്ജലീകരണം 

നിര്‍ജ്ജലീകരണം തടയാന്‍ ദിവസവും നാരങ്ങാ- മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് നല്ലതാണ്. 

കരളിന്‍റെയും വൃക്കയുടെയും ആരോഗ്യം 

വൃക്കകളുടെയും കരളിന്‍റെയും ആരോഗ്യത്തിനും രാവിലെ വെറും വയറ്റില്‍ നാരങ്ങാ-മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇവയുടെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ദിവസവും ഒരു ​ഗ്ലാസ് നാരങ്ങാ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കാം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ  സഹായിക്കും. 

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങാ-മഞ്ഞള്‍ വെള്ളം കുടിക്കുന്നത്  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*