ഉപ്പിനോടുള്ള ആസക്തി ; ഗുണദോഷങ്ങൾ അറിഞ്ഞു ആരോഗ്യം സംരക്ഷിക്കാം

ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലും ഉപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നത്തിനും നാഡികളുടെയും പേശികളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപ്പ് ആവശ്യമാണ്. ഉപ്പിലൂടെ ശരീരത്തിന് ലഭിക്കുന്ന സോഡിയത്തിന്റെ അളവ് കുറയുന്നതിലൂടെ രക്തസമ്മർദം ക്രമരഹിതമാകുകയും നാഡീ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഏറെ ഗുണങ്ങളുണ്ടെങ്കിലും അമിതമായി ഉപ്പ് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിനാണ് നിത്യജീവിതത്തിൽ ഉപ്പ് ഉപയോഗിക്കുന്നത്.

ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ഇത് ശരീരത്തിന് ആവശ്യമായ സോഡിയവും ക്ലോറിനും പ്രദാനം ചെയ്യുന്നു. കല്ലുപ്പ്, ഇന്തുപ്പ്, കറുത്തുപ്പ് തുടങ്ങിയ ഉപ്പിന്റെ മറ്റു വൈവിധ്യങ്ങൾ ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ അളവിൽ മറ്റു ലവണങ്ങൾ കൂടി ശരീരത്തിന് ലഭ്യമാകുന്നു. എന്നാൽ സമീകൃതമായ ആഹാരരീതി പിന്തുടർന്നാൽ ആഹാരത്തിൽ അധികമായി ഉപ്പ് ചേർക്കേണ്ട ആവശ്യമില്ല എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉപ്പ് ചേർക്കാത്ത സമീകൃത ആഹാരക്രമത്തിൽ നിന്നും ഏകദേശം 500 ഗ്രാമോളം സോഡിയം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിന് ഇത് ധാരാളമാണ്. എന്നാൽ അധികകാലം ഉപ്പ് ചേർക്കാത്ത ആഹാരം കഴിക്കുന്നത് അയഡിൻ പര്യാപ്തത പോലെയുള്ള അവസ്ഥകൾക്ക് കാരണമാകുന്നു.അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ ദഹനം, പ്രതിരോധശേഷി എന്നിവയെ മെച്ചപ്പെടുത്തുന്ന കുടലിലെ സൂക്ഷ്മജീവികൾ ഇല്ലാതാകുന്നതായി പഠനങ്ങൾ പറയുന്നു. അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണത്തിന് കുടൽ ബാക്ടീരിയയുടെ ഘടനയിൽ മാറ്റം വരുത്താൻ കഴിയും. ഇത് മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങൾക്കും നീർവീക്കത്തിനും കാരണമാകുന്നു. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടന പുനഃസ്ഥാപിച്ചു നീർവീക്കം കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു

അമിത രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണം ഉപ്പിന്റെ അമിതമായ ഉപയോഗമാണ്. എന്നാൽ വീട്ടിൽ പാകം ചെയ്ത ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെ മാത്രം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയില്ല. അൾട്രാ പ്രോസെസ്സ്ഡ് ഭക്ഷണപദാർത്ഥങ്ങളിലും പുറത്തു നിന്നും പാകം ചെയ്ത് വാങ്ങുന്ന ആഹാരപദാർത്ഥങ്ങളിലും ഉപ്പിന്റെ അളവ് വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇവ ഉപയോഗിക്കുന്നതിലൂടെ രക്തസമ്മർദ്ദം ക്രമാതീതമായി വർധിക്കുന്നു.

ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിൽ ഉപ്പ് വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ നിർജ്ജലീകരണം ഉണ്ടാകുകയും ശരീരത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെടുകതയും ചെയുന്നു. കൂടാതെ അഡ്രീനൽ ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും മിതമായ തോതിൽ ഉപ്പ് കഴിക്കുന്നത് സഹായകമാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*