ആദിത്യ എൽ 1: ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്. ഭൂമിയിൽ നിന്ന് ഏറ്റവും കൂടിയ അകലം 22450 കിലോമീറ്ററും കുറഞ്ഞ അകലം 245 കിലോമീറ്ററും വരുന്ന ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്കാണ് നിലവിൽ ആദിത്യ എത്തിയിരിക്കുന്നത്.

സെപ്റ്റംബർ 5ന് വൈകിട്ട് മൂന്നു മണിക്കാണ് അടുത്ത ഘട്ടം ഭ്രമണപഥമുയർത്തൽ. ശനിയാഴ്ചയാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. 64 മിനിറ്റിനു ശേഷം പേടകം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപ്പെട്ടു. ഭൂമിയിൽ നിന്ന് 1.5 മില്യൺ കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷമേ ആദിത്യക്ക് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയൂ. ഭൂമിക്കും സൂര്യനും ഇടയിലുള്ള സാങ്കൽപ്പിക പോയിന്‍റായ ലഗ്രാഞ്ചേ പോയിന്‍റ് 1 ൽ ആണ് ആദിത്യ സ്ഥാനം പിടിക്കുക. സൂര്യനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ആദിത്യയിലൂടെ ഉറപ്പാക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

 

 

Be the first to comment

Leave a Reply

Your email address will not be published.


*