
ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ 1 അഞ്ചാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ഭൂഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് ആദ്യത്യ എല്‍ വണ്‍ പുറത്തുകടന്നു. ഭൂമിയുമായുള്ള ബന്ധം വിട്ടു യാത്രതുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ ആദിത്യയുടെ ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷനു തുടക്കമായി.
15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് വണ്‍ ആണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. 110 ദിവസം കൊണ്ട് എല്‍ വണ്‍ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.
Aditya-L1 Mission:
Off to Sun-Earth L1 point!The Trans-Lagrangean Point 1 Insertion (TL1I) maneuvre is performed successfully.
The spacecraft is now on a trajectory that will take it to the Sun-Earth L1 point. It will be injected into an orbit around L1 through a maneuver… pic.twitter.com/H7GoY0R44I
— ISRO (@isro) September 18, 2023
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ലഗ്രാഞ്ച് – 1. ഇവിടെനിന്ന് ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്.
അതേസമയം, ആദിത്യ എൽ-1 ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ (സ്‌റ്റെപ്സ്) എന്ന ഉപകരണമാണ് ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ അകലെയുള്ള സുപ്ര- തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകളെ അളക്കാൻ ആരംഭിച്ചത്. ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലുള്ളവയുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങൾ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സ്‌റ്റെപ്സിലെ സെൻസറുകളാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള കണികകളുടെ ഊർജത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ വ്യക്തമാക്കുന്ന ചിത്രവും ഇസ്രോ തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു.
Be the first to comment