
അതിരമ്പുഴ: ഭിന്നശേഷിക്കാരെ സമുഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോട്ടയ്ക്കുപുറം അനുഗ്രഹ സ്പെഷ്യൽ സ്ക്കൂളിൻ്റെ 33-ാം വാർഷികവും അനുമോദന സമ്മേളനവും നടത്തി. അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി ഹോളി ക്യൂൻസ് പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സി. ലിസ കുര്യൻ സി എം സി അദ്ധ്യഷത വഹിച്ചു. കോട്ടയ്ക്കുപുറം സെൻറ് മാത്യൂസ് പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ജോജോ പള്ളിച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. നിസ്വാർത്ഥ സേവനത്തിലൂടെ ദിന്നശേഷി സഹോദരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സി. അഞ്ജലി സി എം സി, അമ്മിണി കെ സി, സന്യാസ രജത ജൂബിലി നിറവിലായ സി. റോജി എന്നിവരെ ചങ്ങനാശ്ശേരി ഹോളി ക്യൂൻസ് പ്രോവിൻസ് സ്പെഷ്യൽ സ്ക്കൂൾ ഫൗണ്ടർ സി. എലൈറ്റ് സി എം സി ആദരിച്ചു.
ഏറ്റുമാനൂർ എ ഇ ഒ ശ്രീജ പി ഗോപാൽ, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സിനി ജോർജ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൾ സി. റോജി സി എം സി വാർഷിക റിപ്പോട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൾ സി. ജൂലിയറ്റ് സ്വാഗതവും പി റ്റി എ പ്രസിഡൻ്റ് അലക്സ് മാത്യൂ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Be the first to comment