അഡ്വ. ടി. വി. സോണി കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

കോട്ടയം:കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ. ടി. വി. സോണിയെ കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എം.എൽ.എ നോമിനേറ്റ് ചെയ്തു.

1979 ൽ കെ എസ്. സി. ( ജെ ) യിലൂടെ പ്രവർത്തനം തുടങ്ങിയ സോണി കെ എസ്. സി (ജെ ) എസ്. ബി. കോളേജ് യൂണിറ്റ് പ്രസിഡന്റ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി,കെ. എസ്. സി ( ജെ) ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ്‌, ജില്ലാ പ്രസിഡന്റ്‌, 6 വർഷക്കാലം ആറ് സംസ്ഥാന പ്രസിഡന്റ്മാരോടൊപ്പം കെ. എസ്. സി സംസ്ഥാന ജനറൽ സെക്രട്ടറി,9 വർഷക്കാലം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി മെമ്പർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ. എസ്. സി ( ജെ) പ്രവർത്തന കാലത്ത് നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി നാല് ദിവസം കെ.എസ്. സി യെ പ്രതിനിധീകരിച്ചു സെക്രട്ടേറിയേറ്റിന് മുമ്പിൽ അഡ്വ. ടി. വി. സോണി നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*