ഏകപക്ഷീയമായി പെരുമാറരുത് ; ഐസിസിക്കെതിരെ അഫ്ഗാന്‍ പരിശീലകന്‍

ആന്റിഗ്വ : ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. പിന്നാലെ ഐസിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍ പരിശീലകന്‍ ജൊനാഥന്‍ ട്രോട്ട്. ഒരു പ്രശ്‌നമുണ്ടാക്കാന്‍ താനില്ല. എങ്കിലും ഒരു ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ തനിക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ട്രോട്ട് പറഞ്ഞു.

സ്പിന്നര്‍മാര്‍ക്കോ പേസര്‍മാര്‍ക്കോ ആനുകൂല്യം ലഭിക്കാത്ത ഫ്‌ളാറ്റ് പിച്ചുകള്‍ തയ്യാറാക്കേണ്ടതില്ല. എങ്കിലും ലോകകപ്പ് സെമി നടക്കുന്ന പിച്ച് ലളിതമായിരിക്കണം. ഇന്നത്തെ മത്സരത്തിനിടെ ബാറ്റര്‍മാര്‍ ഭയപ്പെട്ടു നില്‍ക്കുകയാണ്. കാരണം തലയ്ക്ക് മുകളിലൂടെ ബൗണ്‍സറുകള്‍ വരികയാണ്. ബാറ്റര്‍മാര്‍ക്ക് ആത്മവിശ്വാസമുണ്ടാകണം. ട്വന്റി 20 ക്രിക്കറ്റില്‍ ആക്രമണ ബാറ്റിംഗ് ഉണ്ടാകണമെന്നും പിഴവുകള്‍ വിക്കറ്റുകളായി മാറണമെന്നും ട്രോട്ട് വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ വെറും 56 റണ്‍സ് മാത്രമാണ് നേടിയത്. അസമത്തുള്ള ഒമര്‍സായിക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*