
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഡോൾബി അറ്റ്‌മോസ് മികവിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രീമിയർ ഷോ ഇന്നലെ കൊച്ചിയിലെ ഫോറം മാളിലെ പിവിആർ ഐനോക്സിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴിന് പ്രീമിയർ ഷോയിൽ ലഭിച്ചത്.
’31 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വെച്ച് ഞാന്‍ മണിച്ചിത്രത്താഴ് കണ്ടിരിക്കുകയാണ്. മൂന്ന് തലമുറയായി എല്ലാവരും കണ്ടുകൊണ്ടിരിക്കുന്ന സിനിമയാണ് ഇത്. മണിച്ചിത്രത്താഴ് കാണാത്ത ഒരു മലയാളിയുമുണ്ടാകില്ല. ഈ സിനിമ എന്റെ ജീവിതത്തില്‍ ഒരു പടം മാത്രമല്ലെന്ന് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. മണിച്ചിത്രത്താഴ് വീണ്ടും വരുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. വലിയ കാര്യമല്ലേ ഇത്,’ എന്ന് വിനയ പ്രസാദ് പറഞ്ഞു.
ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റീമാസ്റ്റേഡ് പതിപ്പ് റിലീസ് ചെയ്യുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ, നാഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു.
Be the first to comment