85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി

ന്യൂഡല്‍ഹി: 85 കടന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറു പൈസയുടെ നേട്ടമാണ് ഇന്ന് ഉണ്ടായത്. എന്നാല്‍ വിനിമയം നടക്കുന്നത് ഇപ്പോഴും 85ന് മുകളില്‍ തന്നെയാണ്. 85.07 എന്ന നിലയിലേക്കാണ് ഇന്ന് രൂപ തിരിച്ചുകയറിയത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതോടെ അമേരിക്കയില്‍ കടപ്പത്രവിപണിയില്‍ നിന്നുള്ള ആദായം വര്‍ധിച്ചത് ഡോളര്‍ ശക്തിയാര്‍ജ്ജിക്കാന്‍ ഇടയാക്കി. ഇതാണ് ഇന്നലെ രൂപയുടെ ഇടിവിന് ഇടയാക്കിയത്. ഇന്നലെ 19 പൈസയുടെ നഷ്ടത്തോടെ 85.13 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള മറ്റു ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞു. 0.62 ശതമാനം കുറവോടെ ബാരലിന് 72.43 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. ഇന്നലെ സെന്‍സെക്‌സ് 900ലധികം പോയിന്റാണ് താഴ്ന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*