
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തന്റെ പാർട്ടിയുടെ സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ എംഎൽഎ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായിരിക്കും പിന്തുണയെന്നും അൻവർ പ്രഖ്യാപിച്ചു. കോൺഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.
കണക്ക് തീർക്കേണ്ട വേദിയല്ല ഇത്. ചേലക്കരയിലെ സ്ഥാനാർഥിയെ പിൻവലിക്കില്ല. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല. എംഎൻ മിൻഹാജായിരുന്നു പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥി.
Be the first to comment