
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്‌സൈറ്റ് എന്നിവയില്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്.
മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് 43 ശതമാനം പേര്‍ യൂട്യൂബില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് പരാതിയുമായി എത്തി. പരാതികളില്‍ 33 ശതമാനവും വിഡിയോ അപ്‌ലോഡ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നാണ് അറിയിച്ചത്. 23 ശതമാനം പേര്‍ക്ക് യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും പരാതിപ്പെട്ടു.
ചില ഉപയോക്താക്കള്‍ അവരുടെ ഫീഡിലെ വിഡിയോകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തു. അപ്‌ലോഡ് ചെയ്ത വിഡിയോകള്‍ ഫീഡില്‍ കാണുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പ്രശ്‌നം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Be the first to comment