ചെന്നൈ: കൊടെക്കനാലിലെ ഗുണ കേവില്‍ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിത്രത്തില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച വിജയ മുത്തുവിന്‍റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും അംഗീകാരവുമാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ലഭിച്ചതെന്ന് നടൻ പറഞ്ഞു. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ വികാരാധീനനായ വിജയ്‌ക്ക്, പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു അഭിമുഖത്തിലാണ് വിജയ് മുത്തു വികാരാധീനനായി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒന്നും പഠിക്കാതെ 12-ാം വയസില്‍ സിനിമയില്‍ വന്നതാണ് ഞാൻ. എന്‍റെ 32 വർഷത്തെ കരിയറില്‍ നല്ല വേഷങ്ങൾക്കായി ഞാൻ കാണാത്ത സംവിധായകരില്ല. എല്ലാവരോടും നല്ല വേഷത്തിനായി കെഞ്ചിയിട്ടുണ്ട്. എന്നാല്‍ എവിടെ നിന്നോ വന്ന മലയാളി സംവിധായകനാണ് എല്ലാവരിലും എത്തിയ ഒരു വേഷം എനിക്ക് നൽകിയത്. ചിത്രം കണ്ട മലയാളികളോടും എല്ലാവരോടും നന്ദിയുണ്ട്. എന്ത് സമ്പാദിച്ചു എന്നതല്ല മരിക്കുമ്പോള്‍ നല്ല നടന്‍ എന്ന് രേഖപ്പെടുത്തണം. 32 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് ഇങ്ങനെയൊരു വേഷം’, വിജയ് മുത്തു പറഞ്ഞു.
Be the first to comment