നീല നിലവേ’യ്ക്ക് പിന്നാലെ കമൽഹാസൻ – ഷങ്കർ ചിത്രം ഇന്ത്യൻ 2 വിന് പാട്ടെഴുതി മനു മഞ്ജിത്ത്

നീല നിലവേ നൽകിയ നേട്ടത്തിനൊടുവിൽ ഷങ്കർ – കമൽഹാസൻ  ചിത്രം ഇന്ത്യൻ 2 വിനുവേണ്ടി പാട്ടെഴുതാനായതിൻ്റെ സന്തോഷത്തിലാണ് മനു. ഇന്നലെ ഇറങ്ങിയ ഇന്ത്യൻ 2 ഇൻട്രോയുടെ മലയാളം പതിപ്പിൽ കം ബാക്ക് ഇന്ത്യൻ എന്ന് തുടങ്ങുന്ന ഗാനം കേൾക്കാം.

ലൗ ആക്ഷൻ ഡ്രാമയിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’, ജേക്കബിൻ്റെ സ്വർഗരാജ്യത്തിലെ ‘തിരുവാവണി രാവ്’, മോഹൻലാലിലെ ‘ലാലേട്ടാ’, മിന്നൽ മുരളിയിലെ ‘ഉയിരേ ഒരു ജന്മം നിന്നെ’,  ഈ ഗാനങ്ങളെല്ലാം മലയാളികൾ ഏറ്റു പാടിയപ്പോൾ അടുത്തിടെ ഇറങ്ങിയ ആർഡിഎക്സിലെ ‘നീല നിലവേ’ സംഗീതലോകം ഒന്നായി ഏറ്റെടുത്തു. ഗാനരചയിതാവായ  മനു മഞ്ജിത്താണ് ഈ ഗാനങ്ങൾക്കെല്ലാം വരികൾ എഴുതിയത്.

നീല നിലവേ കേട്ടിട്ടാണ് ഷങ്കർ സാറിൻ്റെ അസിസ്റ്റൻ്റ് വിളിക്കുന്നത് . മലയാളം വേർഷനുവേണ്ടി ഒരു പാട്ടെഴുതാമോ എന്ന് ചോദിച്ചു. അഞ്ച് ഭാഷകളിൽ ഇറങ്ങുന്ന ഇന്ത്യൻ 2 വിൻ്റെ എല്ലാ വേർഷൻസിനും  ഷങ്കർ സാർ നേരിട്ടാണ് നേതൃത്വം വഹിക്കുന്നത്. ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ. തമിഴ് പതിപ്പിൻ്റെ ട്രാൻസലേഷനായി തോന്നരുത്. എന്നാൽ അർത്ഥം ഏതാണ്ട് അതുതന്നെ ആവുകയും വേണം. എല്ലാ ഭാഷകളിലും ഒരേ ട്രാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് ചേരുന്നവിധത്തിലും ആവണം വരികൾ. അങ്ങനെ കുറച്ച് പരിമിതികളൊക്കെ ഉണ്ടായിരുന്നെങ്കിലും രണ്ടു മൂന്ന് മണിക്കൂറിൽ തന്നെ പാട്ടെഴുതിക്കഴിഞ്ഞെന്ന് മനു മഞ്ജിത് പറയുന്നു.

ആദ്യം വരികളെഴുതി കഴിഞ്ഞപ്പോൾ തന്നെ 85 ശതമാനം ഓക്കെ പറഞ്ഞു. ചെറിയ തിരുത്തുകളുണ്ടായിരുന്നു. അതും വേഗത്തിൽ ചെയ്യാനായി. പാട്ട് കേട്ടിട്ട് ഷങ്കർ സാർ താങ്ക്സ് പറയാൻ പറഞ്ഞെന്ന് അസ്റ്റിസ്റ്റന്റ് പറഞ്ഞു. ഷങ്കർ സാറിനോട് നേരിട്ട് സംസാരിക്കാൻ സാധിച്ചിട്ടില്ല. അദ്ദേഹം രാം ചരൺ സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലായിരുന്നു.

 

View this post on Instagram

 

A post shared by Manu Manjith (@manumanjith_s)

അനിരുദ്ധിൻ്റെ പാട്ടിൻ്റെ ഫൈനൽ ഔട്ടായിട്ടാണല്ലോ ഇതുവരെ കേട്ടിട്ടുള്ളത് . ഇതു പക്ഷേ സ്ക്രാച് ലെവൽ മുതൽ സഞ്ചരിച്ചപ്പോഴാണ് അനിരുദ്ധ് മാജിക്ക് ശരിക്കും ബോധ്യപ്പെട്ടത്. വരികൾ എഴുതുന്നതിന് മുൻപ് ഫോണിൽ ട്രാക്ക് കേൾപ്പിച്ച് തരികയായിരുന്നു. ഫൈനൽ മിക്സ് കഴിഞ്ഞ് പാട്ട് കേട്ടപ്പോൾ വേറെ ലെവലായെന്ന് തോന്നി.അത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും മനു മഞ്ജിത് പറഞ്ഞു. 

 

Be the first to comment

Leave a Reply

Your email address will not be published.


*