
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പാലക്കാട്: പി. സരിനു പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവും കെഎസ്‌യു മുന്‍ വൈസ് പ്രസിഡന്‍റുമായ എ.കെ. ഷാനിബും കോൺഗ്രസ് വിട്ടു. സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലാണ് അതൃപ്തി.
പാലക്കാട് ഒരു സമുദായത്തില്‍പ്പെട്ട നേതാക്കളെ പൂര്‍ണമായും കോണ്‍ഗ്രസ് തഴയുന്നു. പരാതികൾ പറയാനും കേൾക്കാനും ആരുമില്ലാകതായി. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാർട്ടിയിൽ മിണ്ടാതെ നിൽക്കുന്നത്. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതിതന്നെ മാറ്റി. എംഎൽഎയെ ഇവിടെനിന്ന് കൊണ്ടുപോയി ബിജെപി രാണ്ടാം സ്ഥാനത്തുളള സീറ്റിൽ ഉപത്തെരഞ്ഞെടുപ്പ് നടത്തണെന്ന് ആർക്കായിരുന്നു നിർബന്ധമെന്ന് പാർട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ കാലയളവിലായിരുന്നു സരിനൊപ്പം ഷാനിബ് സെക്രട്ടറിയായി പ്രവർത്തിയച്ചത്. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ പി. സരിന്‍ രംഗത്തുവന്നിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട സരിനെ സിപിഎം പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് കെഎസ്‌യു മുന്‍ നേതാവും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.
Be the first to comment