
ഇന്ത്യൻ 2 വിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ നിറയുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങിയിരിക്കുന്നത്. കമൽഹാസൻ സേനപതിയെന്ന ഇന്ത്യൻ ആയി വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
ചിത്രത്തിനെ വിമർശിച്ചും പിന്തുണച്ചും എത്തുന്ന കമന്റുകൾക്കിടയിൽ സിനിമയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക്, മനോബാല എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
ഇന്ത്യൻ 2 വിന്റെ അവസാനം ഇന്ത്യൻ 3 യുടെ ട്രെയ്‌ലറും കാണിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരനുമാണ് ഇന്ത്യൻ 2 നിർമിച്ചത്. ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവരാണ് ചിത്രത്തിന്റെ രചന.
#Indian2 – Thatha entry with Clasical Indian Part-1 ARRahman’s Theme
pic.twitter.com/nifnJdRZDS
— AmuthaBharathi (@CinemaWithAB) July 12, 2024
ഷങ്കറിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥ. സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ. സൂര്യ, ബോബി സിംഹ തുടങ്ങിയവരാണ് ഇന്ത്യൻ 2 വിൽ എത്തുന്ന മറ്റു താരങ്ങൾ.
Be the first to comment