സിപിഐഎമ്മിനുള്ളിൽ തിരുത്തലുകൾ വേണം ; പരോക്ഷ വിമർശനവുമായി പി ജയരാജൻ

കണ്ണൂർ : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം നേതാവ് പി ജയരാജൻ. തോൽവി പാഠമാകണമെന്നും പോരായ്മകൾ പരിശോധിച്ച് മുന്നോട്ടു പോകണമെന്നുമാണ് പി ജയരാജന്റെ ഒളിയമ്പ്. പാർട്ടിക്കകത്ത് തിരുത്തൽ വേണമെന്നാണ് പി ജയരാജന്റെ പരോക്ഷമായ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലെ പാഠം ഉൾക്കൊണ്ട് ജനങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കണമെന്നും പി ജയരാജൻ പറയുന്നു.

പരാജയപ്പെട്ടാലും വിജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുക. ആ പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകണമെന്നും പി ജയരാജൻ പറഞ്ഞു. സർക്കാരിനെതിരെ അതിരൂക്ഷമായ വിരുദ്ധവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. ഭരണരംഗത്തെ പോരായ്മകളും പാർട്ടിക്കകത്ത് ആവശ്യമായ തിരുത്തലുകളും വേണമെന്ന ധ്വനിയാണ് പി ജയരാജൻ്റെ പ്രതികരണത്തിലുള്ളത്.

ഭരണവിരുദ്ധ വികാരം എന്ന ചോദ്യത്തോട് മുഖം തിരിച്ച മുഖ്യമന്ത്രിയുടെ മറുപടി നൽകുമ്പോഴും തിരുത്തലുകൾ അനിവാര്യമാണെന്ന പി ജയരാജന്റെ പ്രതികരണം പരോക്ഷമായ രാഷ്ട്രീയ വിമർശനമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*