
തിരുവനന്തപുരം: തോമസ് ഐസക്കിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബി കേസിൽ തോമസ് ഐസക് വെള്ളം കുടിക്കും. കേസിൽ കോടതിയുടെ പരിരക്ഷയൊന്നും ലഭിക്കില്ല, ഇഡിക്ക് മുന്നിൽ ഹാജരാവേണ്ടി വരുമെന്നും കേരളത്തെ കടക്കെണിയിലാക്കിയത് തോമസ് ഐസക്കാണെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മസാല ബോണ്ട് കേസിൽ മുഴുവൻ രേഖകളുമായി ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ് ലഭിച്ചു. കിഫ്ബി മസാല ബോണ്ട് കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നടപടി. എന്നാൽ ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും നോട്ടീസ് നിയമവിരുദ്ധമാണെന്നുമാണ് ഐസക്കിന്‍റെ നിലപാട്.
Be the first to comment