
തിരുവനന്തപുരം : ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കൃഷി മന്ത്രി പി പ്രസാദ്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഉള്‍ക്കൊളളാവുന്ന കാര്യങ്ങള്‍ അംഗീകരിക്കുക തന്നെ വേണമെന്ന് പി പ്രസാദ് പറഞ്ഞു.
പശ്ചിമഘട്ട മേഖലയിലുണ്ടായ ദുരന്തങ്ങളുടെ അനുഭവത്തില്‍ നിന്നുകൊണ്ടുവേണം ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെ സമീപിക്കാന്‍. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണോ ദുരന്തങ്ങള്‍ ഉണ്ടാകുന്നതെന്ന് പരിശോധിക്കണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗിലിന്റെ റപ്പോര്‍ട്ട് പ്രസക്തമെന്ന് ചൂണ്ടിക്കാട്ടുകയാണ് മന്ത്രി പി പ്രസാദ്. പശ്ചിമഘട്ട മേഖലിയിലെ ഭൂവിനിയോഗം സംബന്ധിച്ച് പുതിയ ആലോചനകള്‍ ആവശ്യപ്പെടുന്ന സാഹചര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും പി പ്രസാദ് ചൂണ്ടിക്കാട്ടി.
Be the first to comment