‘കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; ജെ.പി നദ്ദ

കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു.

കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള സി പി ഐ അംഗം പി സന്ദോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി. എന്നാൽ എയിംസ് എപ്പോൾ അനുവദിക്കും എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മറുപടി നൽകിയില്ല. പരിഗണന ക്രമം അനുസരിച്ച് അനുവദിക്കും എന്ന മന്ത്രിയുടെ വിശദീകരണത്തിൽ, ഇടത് എംപിമാർ പ്രതിഷേധിച്ചു.

കേരളത്തോട് തുടരുന്നത് അനീതിയെന്ന് എ എ റഹിം എം പി കുറ്റ പ്പെടുത്തി. കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ ചായ സല്‍ക്കാരത്തിന് വിളിക്കു എന്ന് ജെ.പി നദ്ദ യോട് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര് നിർദ്ദേശിച്ചു. ചായ സൽക്കാരമല്ല എയിംസാണ് വേണ്ടതെന്ന് സന്തോഷ് കുമാർ മറുപടി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*