ഡല്‍ഹിയില്‍ നാളെ മുതല്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. തലസ്ഥാന നഗരിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നതുവരെയാകും സ്‌കൂളുകള്‍ അടച്ചിടുക.
രൂക്ഷമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിടണമെന്ന് ഡല്‍ഹി ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കും. മലിനീകരണം നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും.
Be the first to comment