100 കോടി കളക്ഷനുമായി അജയ് ദേവ്ഗൺ ചിത്രം ‘ശെയ്താൻ’

റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ‘ശെയ്താൻ’. വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ് ലഭിച്ചത്. സാക്നിൽക്കാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടത്. രണ്ടാം ഞായറാഴ്ചയായ ഇന്ന് 9.75 കോടി രൂപ ശെയ്താൻ നേടിയെന്നാണ് റിപ്പോർട്ട്. ഒൻപത് ദിവസം കൊണ്ട് 93.57 കോടിയായിരുന്നു ചിത്രം നേടിയത്.

നിലവിൽ 103.05 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ബോളിവുഡിൽ മാത്രം 37.19% ഓക്കുപെൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശെയ്താനിൽ നായിക വേഷത്തിലെത്തിയത് ജ്യോതികയാണ്. താരത്തിന്റെ ആദ്യ 100 കോടി ഹിന്ദി ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മാധവനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണദേവ് യാഗ്നിക് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം ‘വാശ്’ൻ്റെ ഹിന്ദി റീമേക്കാണ് ശെയ്താൻ.

‘വാശ്’ ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇതിനകം പ്രവേശിച്ചു. ഹൃത്വിക് റോഷൻ്റെയും ദീപിക പദുക്കോണിൻ്റെയും ‘ഫൈറ്റർ’, ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാതോ മേം ഐസ ഉൽജാ ജിയ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത് ബോളിവുഡ് ചിത്രമാണ് ശെയ്താൻ.

Be the first to comment

Leave a Reply

Your email address will not be published.


*