അജിത്തിന് പിറന്നാൾ സമ്മാനം; AK 62 വിന്റെ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

പ്രേക്ഷർ ആവേശത്തോടെ കാത്തിരുന്ന ആ അപ്ഡേറ്റ് എത്തി. അജിത്തിന്റെ AK 62 വിന്റെ പേര് പ്രഖ്യാപിച്ചു. വിടാമുയർച്ചി എന്നാണ് ചിത്രത്തിന്റെ പേര് . ( അവസാനിക്കാത്ത പരിശ്രമം എന്നാണ് പേരിന്റെ അർത്ഥം) പ്രയ്തനങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അജിത്തിന് ജന്മദിന സമ്മാനമായിട്ടാണ് പേര് പ്രഖ്യാപിച്ചത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.

220 കോടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചെലവ് എന്നാണ് വിവരം. വിഘ്നേഷിന്റെ പ്രൊജക്ടിന് വേണ്ടി ധാരണയില്‍ എത്തിയ സംഗീത സംവിധായകന്‍ അനിരുദ്ധ് തന്നെയാകും വിടാമുയാർച്ചിയിലെ സം​ഗീത സംവിധാനം.  ഇതുവരെ ഒരു ചിത്രത്തില്‍ വാങ്ങിയതിന്‍റെ എത്രയോ ഇരട്ടി ശമ്പളമാണ് ഈ ചിത്രത്തിന് ലൈക്ക പ്രൊഡക്ഷന്‍ മഗിഴ് തിരുമേനിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ചെയ്ത കലഗ തലൈവൻ എന്ന ഉദയനിദി സ്റ്റാലിന്‍ നായകനായ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*