അനിൽ ആൻ്റണിക്ക് പരോക്ഷ വിമർശനവുമായി എ.കെ ആൻ്റണി

ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. 10 വർഷം കൊണ്ട് നരേന്ദ്രമോദി ഇന്ത്യ എന്ന ആശയത്തെ ഞെക്കിഞ്ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. നരേന്ദ്ര മോദി വീണ്ടും വന്നാൽ ഭരണഘടന അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 20 സീറ്റിലും ബിജെപി മൂന്നാമതാകും, എഴുതി വെച്ചോളൂവെന്ന് പറഞ്ഞ എ കെ ആൻ്റണി അനിൽ ആൻ്റണിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ‘മക്കളെ കുറിച്ച് എന്നെ കൊണ്ട് അധികം പറയിക്കേണ്ട, ആ ഭാഷ താൻ ശീലിച്ചിട്ടില്ല’ എന്നായിരുന്നു പ്രതികരണം.

മതാടിസ്ഥാനത്തിലുള്ള പൗരത്വത്തിന് കോൺഗ്രസ് എതിരാണ്. അനിൽ ആൻ്റണി ജയിക്കാൻ പാടില്ല, തോൽക്കണം. തൻ്റെ മതം കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടനയെ കുറിച്ച് വാചാലമാകുന്നു. ഇന്നും ഇന്ത്യൻ ഭരണഘടനയെ കുറിച്ച് പറയുന്നത് കേട്ടു. അദ്ദേഹം ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം. ഭരണഘടനയ്ക്ക് രൂപംകൊടുത്തത് ആരാണ്?, ഭരണഘടന ഉണ്ടാക്കിയതിൻ്റെ അവകാശം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഡോ അബ്ദേകറിനും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പറയുന്നത് മാത്രം നടക്കുമായിരുന്ന ഒരു കാലത്ത് അങ്ങനെയൊരു സമിതിയാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യത വേണം. അതിൽ ജാതിയും മതവും ഘടകമാകാൻ പാടില്ല. അത് ഗാന്ധിയുടെ നിലപാടാണ്. അതേ നിലപാടാണ് നെഹ്‌റുവും ഉയർത്തിപ്പിടിച്ചത്. പിണറായി വിജയനോട്, അങ്ങയുടെ പാർട്ടിക്ക് ഈ ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. കോൺഗ്രസിനെ അധിക്ഷേപിക്കാനുള്ള ഒരു അവകാശവുമില്ലെന്ന് അദ്ദേഹം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*