ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. വനംവകുപ്പ് നടപടിയിൽ തോൽപ്പെട്ടി റേഞ്ച് ഓഫീസിനു മുന്നിൽ ഗോത്രവിഭാഗം പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.

വയനാട് വന്യജീവി സങ്കതത്തിലെ തോൽപ്പെട്ടി റേഞ്ച് ഓഫിസിന് മുന്നിലാണ് ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാതെ വനംവകുപ്പ് കുടിലുകൾ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം.അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ഷിബു കുട്ടനെയാണ് ഉപരോധിച്ചത്.സമരത്തിൽ ബി ജെ പി കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചത്. പകരം സംവിധാനം ഇല്ലാത്തതിനാൽ കുടുംബം ഇന്നലെ ഉറങ്ങിയത് കുടിൽ പൊളിച്ച സ്ഥലത്താണ്. ഇതിനിടെ വയനാട്ടിൽ ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ചത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്നും വനം വകുപ്പ് മന്ത്രി വന്നാലും ഇവരെ പുറത്താക്കാൻ അനുവദിക്കില്ലെന്നും ടി.സിദ്ദിഖ്  പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*