കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും ഇനി ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ. ഇരുവരും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെയാണ് നടപടി. കണ്ണൂര്‍ മുഴക്കുന്ന് പൊലീസാണ് കാപ്പ ചുമത്തി ആകാശിനെയും ജിജോയെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിയോടെ ഇരുവരെയും എത്തിച്ചു.
ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിയുന്നത്.
അടുത്തിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ആകാശ് ജാമ്യമെടുത്തിരുന്നു.
Be the first to comment