
കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ ഒന്ന് മുതൽ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്കാണ് ആകർഷകമായ നിരക്ക്.
‘മൺസൂൺ ബൊണാൻസ’ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്. സമയപരിധിക്കുള്ളിൽ ‘മൺസൂൺ’ എന്ന കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ടിക്കറ്റിന്റെ 10 ശതമാനം കിഴിവ് ലഭിക്കും.
രാകേഷ് ജുൻജുൻവാല, ആദിത്യ ഘോഷ്, വിനയ് ദുബൈ എന്നിവരുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയാണ് ആകാശ എയർ. 16 നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗം വളരുന്ന ശൃംഖലയിലൂടെ ആഴ്ചയിൽ 900-ലധികം ഫ്ലൈറ്റുകളാണ് സേവനം നടത്തുന്നത്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Be the first to comment