എകെജി സെന്റർ ആക്രമണം; കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്

എകെജി സെൻ്ററിനു നേരെയുണ്ടായ ആക്രമണത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ആക്രമണത്തിൽ ഓഫീസിൻ്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. എകെജി സെൻ്റർ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോൺഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.

രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കിൽ എത്തിയ ഒരാൾ ഹാളിന് മുന്നിലെ ഗേറ്റിൽ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.

Be the first to comment

Leave a Reply

Your email address will not be published.


*