
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനം എകെജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രില്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ ആസ്ഥാനമായ പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്തു വാങ്ങിയ 32 സെന്റില്‍ 9 നിലകളിലായാണ് കെട്ടിടം. സംസ്ഥാന കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സൗകര്യപ്രദമായ രീതീയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, പ്രസ് ബ്രീഫിംഗ് എന്നിവയ്ക്ക് പ്രത്യേക മുറികള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുള്ള ഓഫീസ് മുറികള്‍ തുടങ്ങിയവ പുതിയ മന്ദിരത്തില്‍ ഉണ്ടാകും. പ്രശസ്ത വാസ്തുശില്‍പി എന്‍ മഹേഷാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ എകെജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രമാക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പേരില്‍ 6.5 കോടി രൂപ ചെലവില്‍ പുതിയ ആസ്ഥാനത്തിനായി സ്ഥലം വാങ്ങിയത്. 2022 ഫെബ്രുവരിയില്‍ കെട്ടിടത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ്. തറക്കല്ലിട്ടത്.
Be the first to comment