അതിരമ്പുഴ കോട്ടയ്ക്കപ്പുറം വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ചാപ്പലിൽ അഖണ്ഡ ജപമാല ആരംഭിക്കുന്നു

അതിരമ്പുഴ: കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് പള്ളിയുടെ കുരിശുപള്ളിയായ വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ചാപ്പലിൽ അഖണ്ഡ ജപമാല ആരംഭിക്കുന്നു. അടുത്ത മാസം മുതൽ എല്ലാ ആദ്യ വെള്ളിയാഴ്ചയും വെളുപ്പിന് അഞ്ചുമണിക്ക് ജപമാല ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാനയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും. 

അഖണ്ഡ ജപമാല അത്ഭുത ജപമാലയാണ്. പരിശുദ്ധ അമ്മയുടെ അനേകം അടയാളങ്ങളും ഇടപെടലുകളും അഖണ്ഡ ജപമാല നടക്കുന്നിടത്ത് ഉണ്ടാകുന്നുണ്ട്. എല്ലാവരെയും ഈ അഖണ്ഡ ജപമാലയിലേക്ക് പ്രത്യേകമായിട്ട് സ്വാഗതം ചെയ്യുന്നുവെന്ന് കോട്ടയ്ക്കപ്പുറം പള്ളി വികാരി ഫാ. സോണി തെക്കുമറിയിൽ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*