അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തി; തട്ടിയത് 10 ലക്ഷം രൂപ

തിരുവല്ല: തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തി. ഈ തട്ടിപ്പിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി.

മൂന്ന് ലക്ഷം രൂപ വാങ്ങി. അതിന് ശേഷം കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് കൈമാറി. ഈ ഉത്തരവ് വിശ്വസിച്ച യുവതി കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തി. കിഫ്ബി ഓഫീസില്‍ എത്തിയ യുവതിയെ ആരോ ഏതൊക്കെ പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് വഞ്ചന നടത്തി കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അഖില്‍ സജീവും രാജേഷുമാണ് ഈ കേസിലെ പ്രതികള്‍.

Be the first to comment

Leave a Reply

Your email address will not be published.


*