ജാപ്പനീസ് കോമിക് സീരീസ് ആയ ഡ്രാഗണ്‍ബോളിൻ്റെ സ്രഷ്ടാവ് അകിര തോറിയാമ (68) അന്തരിച്ചു. അക്യൂട്ട് സബ്ഡ്യൂറല്‍ ഹീമറ്റോമ എന്ന അസുഖമാണ് മരണ കാരണം. ഈ മാസം ഒന്നാം തീയതിയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിൻ്റെ പ്രൊഡക്ഷൻ ടീം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 1984-ലാണ് അദ്ദേഹം വീക്ക്‌ലി ഷോണൻ ജമ്പ് മാസികയിലൂടെ ഡ്രാഗൺ ബോൾ അവതരിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഡ്രാഗൺ ബോൾ ലോകമെമ്പാടും ശ്രദ്ധ നേടുകയും അനിമേഷന്‍ സീരീസ്, വീഡിയോ ഗെയിംസ്, ലൈവ് ആക്ഷൻ സിനിമകൾ എന്നിങ്ങനെ വളരുകയും ചെയ്തു.
സണ്‍ ഗോകു എന്ന കുട്ടിയാണ് ഡ്രാഗൺ ബോളിലെ പ്രധാന കഥാപാത്രം. ഡ്രാഗണുകൾ അടങ്ങുന്ന മാന്ത്രിക ബോളുകൾ ശേഖരിക്കുകയും തൻ്റെ ശക്തി വർധിപ്പിച്ച്, അതിലൂടെ ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള സണ്‍ ഗോകുവിൻ്റെ ശ്രമങ്ങളിലൂടെയാണ് ഡ്രാഗൺ ബോൾ കഥ പറയുന്നത്.
Be the first to comment