മാലിന്യ ശേഖരണത്തിന് ‘ആക്രി’ ആപ്പ്

ചാലക്കുടി: സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ച് ചാലക്കുടി നഗരസഭ പുതിയൊരു മൊബൈൽ ആപ് വഴി സാനിറ്ററി നാപ്കിന്‍, ഡയപര്‍, മറ്റു ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ സൗജന്യമായി ആഴ്ചയില്‍ രണ്ടു ദിവസം വീടുകളില്‍ വന്ന് ശേഖരിക്കും. ആക്രി എന്ന ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താല്‍ സ്വകാര്യ ഏജന്‍സി അതത് വീടുകളില്‍ വന്ന് മാലിന്യങ്ങള്‍ ശേഖരിക്കും. ഏജന്‍സിക്ക് നല്‍കേണ്ട തുക മൂന്ന് മാസം നഗരസഭ തന്നെ നല്‍കും. ക്ലീന്‍ ചാലക്കുടിക്കായി നഗരസഭയുടെ ഏറ്റവും പുതിയ പദ്ധതിയാണിത്. A Kerala Recycle Initiatives എന്നതിന്‍റെ ചുരുക്കമാണ് AAKRI.

പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വലിയൊരു ഭീഷണിയാവുന്നതിനാൽ തികച്ചും നൂതന പദ്ധതിയാണ് ഇതുവഴിയുള്ള മാലിന്യശേഖരത്തിലൂടെ നഗരസഭ ആസൂത്രണം ചെയ്യുന്നത്. ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ച് നശിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സി മാലിന്യങ്ങള്‍ ശേഖരിച്ച് എറണാകുളത്ത് കൊണ്ടു പോയി ശാസ്ത്രീയമായി നശിപ്പിക്കും. അടുത്ത ആഴ്ചയോടെ മാലിന്യങ്ങള്‍ ശേഖരിച്ചു തുടങ്ങുമെന്ന് ചെയര്‍മാന്‍ എബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി 3 മാസത്തിനു ശേഷം പണം വീട്ടുകാര്‍ നല്‍കി മാലിന്യങ്ങള്‍ ഏജന്‍സിക്ക് കൈമാറാം.

Be the first to comment

Leave a Reply

Your email address will not be published.


*